മസ്‌കത്ത്: പണം ഇരട്ടിപ്പ് കേസിൽ ഒരാൾ ഒമാനിൽ പിടിയിൽ. പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വഞ്ചന നടത്തിയതിനാണ് പ്രവാസിയെ സൗത്ത് അൽ ബത്തിന ഗവർണറേറ്റ് പൊലിസ് കമാൻഡ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലിസ് (ആർ.ഒ.പി) അറിയിച്ചു.
ആഫ്രിക്കൻ പൗരനായ പ്രവാസിയെയാണ് വഞ്ചനയ്ക്കും ഇരകളുടെ പണം ദുരുപയോഗം ചെയ്‌തതിനും പിടികൂടിയത്. ഇയാൾ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് മോഹിപ്പിച്ച് പലരിൽ നിന്നായി പണം തട്ടിയെടുത്തിരുന്നു. തനിക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും ഇതിനായി തന്റെ കയ്യിൽ ചില ഉപകരണങ്ങൾ ഉണ്ടെന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു.
പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് സൂചന.
Comments are closed for this post.