2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍; രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ മടങ്ങാം

ഒക്സ് ഫോർഡ് ആക്സ്ട്രാസനക, സ്ഫുഡ്‌നിക്ക്, ഫൈസർ, സിനോവാക് എന്നീ വാക്സിനുകളാണ് ഒമാൻ അംഗീകരിച്ചിട്ടുള്ളത്

റഹ്മാൻ നെല്ലാങ്കണ്ടി

 

മസ്കത്ത്: ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെ 18 രാജ്യങ്ങൾക്ക് ഏപ്രിൽ 24 മുതൽ ഒമാൻ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.ഇതോടെ നാല് മാസത്തെ കത്തിരുപ്പിന് വിരാമമായി.തീരുമാനം 2021 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്ത്‌ എത്തുന്ന എല്ലാ യാത്രക്കാരും ഒമാൻ അംഗീകൃത വാക്സിൻ രണ്ട് ഡോസ്
എടുത്തിരിക്കണം.രണ്ടാമത്തെ ഡോസ് എടുത്ത് പതിനാല് ദിവസത്തിനുള്ളിൽ യാത്ര ചെയ്യേണ്ടതുണ്ട്.ഒക്സ് ഫോർഡ് ആക്സ്ട്രാസനക, സ്ഫുഡ്‌നിക്ക്, ഫൈസർ, സിനോവാക് എന്നീ വാക്സിനുകളാണ് ഒമാൻ അംഗീകരിച്ചിട്ടുള്ളത്.വിമാനത്താവളത്തിൽ നടക്കുന്ന പി സി ആർ പരിശോധനായിൽ പോസിറ്റീവ് ആകുന്നവർ മാത്രം ക്വാറന്റീനിൽ പോയാൽ മതിയാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.