2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒമാനിലെ കൊവിഡ്‌ കാലത്തെ പ്രവാസ ജീവിതവുമായി ഹസ്ര്വ ചിത്രം

റഹ്മാന്‍ നെല്ലാങ്കണ്ടി

മസ്‌കറ്റ് :കൊറോണ കാലത്ത് പ്രവാസ ലോകത്തെ മാനുഷിക ബന്ധങ്ങളുടെയും മനുഷ്വത്വത്തിന്റെയും കഥ പറയുന്ന പ്രതീക്ഷ എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട്ട് ഫിലിം ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കൊവിഡ്‌ പ്രതിസന്ധി മൂലം മൂന്ന് മാസത്തോളം ശമ്പളം ലഭിക്കാത്ത ചെറുപ്പക്കാരന്‍ ഒടുവില്‍ നാട്ടില്‍ പോകാന്‍ തീരുമാനിക്കുന്നു. സന്നദ്ധ പ്രവര്‍ത്തകന്റെ സഹായത്തോടെ ഒരു ഫ്രീ ടിക്കറ്റ് ലഭിക്കുന്നതും തുടര്‍ന്ന് നാട്ടില്‍ പോകാന്‍ തന്നെക്കാളും ആവിശ്യം ഉള്ള മറ്റൊരാള്‍ക്ക് തനിക്ക് ലഭിച്ച ടിക്കറ്റ് നല്‍കുന്നത് ആണ് പ്രമേയം.

എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ പോണം എന്ന എല്ലാ പ്രവാസിയുടേം ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പ്രവാസ ജീവിതം തുടരാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു, എന്നുള്ള സത്യം പറഞ്ഞു ചിത്രം കൊണ്ടാണ് അവസാനിപ്പിക്കുന്നത്.

സിനിമ ലൊക്കേഷന്‍ പോലും കാണാത്ത 6 ചെറുപ്പക്കാര്‍ ചേര്‍ന്നാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.
ഹാഷിം ഹസ്സന്‍ കഥയും സംവിധാനവും ചെയ്ത ചെറിയ ബഡ്ജറ്റില്‍ ചെയ്ത ഈ ഷോര്‍ട് ഫിലിം, ഹാരിസ് മുഹമ്മദും, ഹസീബ് ഹുസൈനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത് . ബാലയും റിയാസും ചേര്‍ന്നാണ് ക്യാമറ കൈ കാര്യം ചെയ്തിരിക്കുന്നത് . പ്രേംജിത് നായര്‍ എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ അഫ്കാര്‍ മിസാജ് ആണ്.

സച്ചു, ഹസീബ് ഹുസൈന്‍, ഹാരിസ് മുഹമ്മദ്, ബാല എന്നിവര്‍ ആണ് അഭിനയിച്ചിരിക്കുന്നത്. സിനിമ സംവിധായകന്‍ കെ.കെ മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഈ ഷോര്‍ട് ഫിലിം ഗുഡ്‌വില്‍ യുട്യൂബ് ചാനല്‍ വഴി ജൂലൈ 31 ന് വൈകിട്ടു 6 മണിക്ക് റിലീസ് ആയിട്ടുണ്ട്.ഇതിനകം അയ്യായിരത്തിലധികം ആളുകള്‍ ഹസ്ര്വ ചിത്രം കണ്ടിട്ടുണ്ട്

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.