2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒമാൻ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി

റഹ്മാൻ നെല്ലാങ്കണ്ടി 

മസ്‌കത്ത്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാൻ പാരവേശന വിലക്ക് ഏർപ്പെടുത്തി.15 ദിവസത്തേക്കാണ് നിരോധനം.പ്രവേശന വിലക്ക് വ്യാഴാഴ്ച അർധരാത്രി 12 മണി മുതൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗതത്തിലാണ് തീരുമാനം.
 
സുഡാൻ, ലെബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ഗ്വിനിയ, ഘാന, സിയറ ലിയോൺ, ടാൻസാനിയ, എത്യോപ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
 
ഒമാനിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിലൊന്നിലൂടെ കടന്നുപോയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിരോധനം ബാധകമാണ്.
 
ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ വിദഗ്ധർ, അവരുടെ കുടുംബങ്ങൾ എന്നിവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 
കോവിഡിന്റെ കൂടുതൽ വകഭേദങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെ വിദേശ യാത്ര ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.