2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബഹ്റൈനിലേക്കും ദോഹയിലേക്കുമുള്ള സർവിസുകൾ വർധിപ്പിച്ച് ഒമാൻ എയർ

ബഹ്റൈനിലേക്കും ദോഹയിലേക്കുമുള്ള സർവിസുകൾ വർധിപ്പിച്ച് ഒമാൻ എയർ

മനാമ: ഗൾഫ് രാജ്യങ്ങളിൽ വേനൽ കാലം ആരംഭിക്കുകയാണ്. ഇതോടെ വിനോദത്തിനും കുടുംബങ്ങളെ സന്ദർശിക്കുന്നതിനുമായി നിരവധിപ്പേരാണ് മറ്റുരാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നത്. ഇതോടെ വിമാന സർവിസുകളുടെ എണ്ണം പലപ്പോഴും തികയാതെ വരികയാണ്. മതിയായ വിമാനങ്ങൾ ഇല്ലാത്തതിനാൽ ഉള്ള വിമാനങ്ങൾക്ക് ഇരട്ടിയിലേറെ വില നൽകേണ്ടിയും വരുന്നുണ്ട്. അധിക പണം നൽകിയാലും ടിക്കറ്റ് കിട്ടാനില്ലാത്തതാണ് സ്ഥിതി. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒമാൻ എയർ.

ഒമാൻ എയർ വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി ബഹ്റൈനിലേക്കും ദോഹയിലേക്കുമുള്ള സർവിസുകൾ വർധിപ്പിച്ചു. ഈ മാസം മുതൽ ബഹ്‌റൈൻ – മസ്കത്ത് യാത്രയ്ക്കായി ആഴ്ചയിൽ 11 ഫ്‌ളൈറ്റുകൾ സർവിസ് നടത്തും. മസ്കത്ത് – ദോഹയിലേക്കുളള്ള സർവിസ് 35 ആയി ഉയർത്തും. നിലവിൽ 21 സർവിസുകളാണ് ഉള്ളത്. ജൂൺ 24 മുതലായിരിക്കും ഈ സർവിസുകൾ ആരംഭിക്കുക.

അതേസമയം, ഒമാൻ എയർ ദുബായിലേക്ക് ആഴ്ചയിൽ 35 വിമാനങ്ങളും റിയാദിലേക്കും ജിദ്ദയിലേക്കും 21ഉം കുവൈത്തിലേക്ക് 14 വിമാനങ്ങളും സർവിസ് നടത്തുന്നുണ്ട്. ഇത് വേനൽക്കാല ഷെഡ്യൂളിലും ഇങ്ങനെ തന്നെ തുടരും.

   

വിനോദ യാത്രകൾ, ബിസിനസ് യാത്രകൾ തുടങ്ങിയവ തടസമില്ലാതെ ആസൂത്രണം ചെയ്യുന്നതിനും യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് സർവിസുകൾ വർധിപ്പിച്ചെതെന്ന് ഒമാൻ എയർ അധികൃതർ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.