2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തീപിടിക്കുന്നു; 1400 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച് ഒല

ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വ്യാപകമായി തീപിടിക്കുന്ന പശ്ചാത്തലത്തില്‍ 1441 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച് ഒല. മാര്‍ച്ച് 26 ന് പൂനെയില്‍ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരികയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കമ്പനി അറിയിച്ചു.

എന്നിരുന്നാലും, ‘ഒരു മുന്‍കൂര്‍ നടപടിയെന്ന നിലയില്‍, ആ പ്രത്യേക ബാച്ചിലെ സ്‌കൂട്ടറുകളുടെ വിശദമായ ഡയഗ്‌നോസ്റ്റിക്, ഹെല്‍ത്ത് ചെക്ക് ഞങ്ങള്‍ നടത്തുമെന്നും അതിനാല്‍ 1,441 വാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കുകയാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഈ സ്‌കൂട്ടറുകള്‍ സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലുമുള്ള സമഗ്രമായ ഡയഗ്നോസ്റ്റിക്സിലൂടെ കടന്നുപോകുമെന്നും ഒല ഇലക്ട്രിക് പറഞ്ഞു.

ബാറ്ററി സംവിധാനങ്ങള്‍ യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇ.സി.ഇ 136 ന് അനുസൃതമായി പ്രവര്‍ത്തിക്കുന്നതാണ്. ഇതിന് പുറമെ ഇന്ത്യയ്ക്കുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശിത മാനദണ്ഡമായ എഐഎസ് 156-നായി പരീക്ഷിച്ചിട്ടുണ്ടെന്നും ഒല ഇലക്ട്രിക് പറഞ്ഞു.

അടുത്തിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വാഹന നിര്‍മ്മാതാക്കളെ ആശങ്കയിലാക്കുന്നു. ഇതിനെത്തുടര്‍ന്ന് ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു. പ്യുവര്‍ ഇവിയും 2,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.