2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഒലയുടെ ഡിമാന്‍ഡ് കുറയുന്നില്ല; നവംബറില്‍ വില്‍പ്പന റെക്കോര്‍ഡ് പിന്നിട്ടു

ഇന്ത്യന്‍ ഇലക്ട്രിക്ക് ഇരുചക്ര വിപണിയില്‍ യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത ഇ.വിയാണ് ഒല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്ന കണ്‍സപ്റ്റില്‍ തന്നെ മാറ്റം വരുത്തിയ ഒല വില്‍പ്പനയിലും ഇപ്പോഴും മുന്‍പന്തിയില്‍ തന്നെയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.2023 നവംബറില്‍ 85000 യൂണിറ്റ് സ്‌കൂട്ടറുകളാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.്. ഇത് മുന്‍ മാസത്തേക്കാള്‍ ഏകദേശം 14 ശതമാനം കൂടുതലാണ്. ഉത്സവ സീസണ്‍ പ്രമാണിച്ചാണ് വാഹന വില്‍പ്പനയില്‍ രാജ്യത്ത് കാര്യമായ കുതിപ്പുണ്ടായത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒലയാണ് അടുത്തിടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കാര്യമായ വില്‍പ്പന സ്വന്തമാക്കിയ ഇ.വി. നവംബറിലെ കണക്കുകള്‍ പ്രകാരം 30,000 ഇ.വികളാണ് രാജ്യത്ത് വിറ്റഴിക്കപ്പെട്ടത്. മുന്‍വര്‍ഷത്തെക്കാള്‍ 84 ശതമാനത്തോളം കൂടുതലാണിത്.2022 സെപ്റ്റംബര്‍ മുതല്‍ തുടര്‍ച്ചയായി ഒലയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇ.വി. രണ്ട് വര്‍ഷം കൊണ്ട് മൊത്തം മൂന്നേ മുക്കാല്‍ ലക്ഷത്തിനടുത്ത് സ്‌കൂട്ടറുകള്‍ വിറ്റഴിച്ച ഇ.വിക്ക് ഇപ്പോള്‍ 45,000 കോടിക്കടുത്താണ് മൂല്യം.ഓല S1,S1 എയര്‍, S1 X+ മുതലായ സ്‌കൂട്ടറുകളെല്ലാം മികച്ച പ്രകടനമാണ് മാര്‍ക്കറ്റില്‍ കാഴ്ച വെക്കുന്നത്.

Content Highlights:Ola Records Highest Ever Registration Of 30,000 Units In November


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.