സ്ലോ സ്പീഡില്‍ മാത്രം യാത്ര ചെയ്യാന്‍ സാധിക്കുന്ന, വേഗത കുറഞ്ഞ, ശബ്ദം തീരെയില്ലാത്ത വാഹനങ്ങള്‍ എന്ന ശ്രേണിയില്‍ നിന്നും, ഇലക്ട്രിക്ക് ബൈക്കുകളില്‍ വരെ വന്നെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഇരുചക്ര ഇലക്ട്രിക്ക് വാഹന വിപണി.പവര്‍ കൂടിയ ഇ.വി വാഹനങ്ങളെ രാജ്യത്ത് അവതരിപ്പിക്കുന്നതിന് തുടക്കമിട്ട കമ്പനികളില്‍ ഒന്നാണ് ഓല. ഇപ്പോള്‍ സ്‌കൂട്ടറുകള്‍ക്ക് പിറകെ തങ്ങളുടെ ആദ്യ ഇ.വി ബൈക്ക് അവതരിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് കമ്പനി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ ആദ്യ ഇ.വി ബൈക്കിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളിലൂടെ സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ പങ്ക് വെച്ചത് മുതല്‍ തന്നെ വാഹനപ്രേമികള്‍ വലിയ ആഹ്ലാദത്തിലാണ്.മൂടുപടത്തിന് കീഴില്‍ മറഞ്ഞിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ചിത്രമാണ് ഭവിഷ് പങ്കുവെച്ചിരിക്കുന്നത്. പിന്നില്‍ ഷാര്‍പ്പ് ടെയിലുകളുള്ള ഒരു സ്‌പോര്‍ട്ടിയര്‍ ഇലക്ട്രിക് ബൈക്ക് ആയിരിക്കും ഇതെന്നാണ് സൂചന. ഡിസൈനില്‍ കെടിഎം ആര്‍സി സീരീസ് മോട്ടോര്‍സൈക്കിളുകളോട് സാമ്യത പുലര്‍ത്തുന്നതായി തോന്നുന്നു.
1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിച്ച S1 എയറാണ് ഓലയുടെ പോര്‍ട്‌ഫോളിയോയിലെ ഇപ്പോഴത്തെ എന്‍ട്രി ലെവല്‍ മോഡല്‍. ഇതിന് പുറമെ താങ്ങാനാവുന്ന മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ പണിപ്പുരയിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി.ഇ.വി ഇലക്ട്രിക്ക് ബൈക്കുകള്‍ക്ക് വലിയ സ്വീകാര്യതയില്ലാത്ത ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഓല വലിയ വിപ്ലവങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് വാഹനപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
Content Highlights:Ola Introduce their new ev motorcycle
Comments are closed for this post.