2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കൗമാക്കാരെ വഴിതെറ്റിച്ച് വീണ്ടും ഓജോബോര്‍ഡ്, അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ പുതിയ സിനിമ

 

കോഴിക്കോട്: കൗമാക്കാരെയും യുവാക്കളെയും വഴിതെറ്റിച്ച് വീണ്ടും ഓജോബോര്‍ഡ്. 1886ല്‍ അമേരിക്കയില്‍ കണ്ടുപിടിക്കപ്പെട്ട ഓജോബോര്‍ഡ് വീണ്ടും കേരളത്തില്‍ സജീവമാകുന്നത് അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെയാണ്. സിനിമ കൗമാരക്കാരിലും യുവാക്കളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പലരും ഇത്തരം കളികളിലേര്‍പ്പെടുന്നുവെന്നുമാണ് വിവരം. അമേരിക്കന്‍ വ്യവസായി എലിജ ബോണ്ട് ആണ് 1890കളില്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയത്.

 

മരിച്ചുപോയ വ്യക്തികളുടെ ആത്മാക്കളുമായി സംസാരിക്കാന്‍ സാധിക്കും എന്ന തെറ്റിദ്ധാരണാപരമായ വാദവുമായാണ് ഇത് പുറത്തിറങ്ങിയത്. നൂറ് വര്‍ഷം മുമ്പ് ഈ കളി പലരിലും സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും കുറഞ്ഞകാലം മാത്രമേ അതിന് ആയുസുണ്ടായുള്ളൂ. പല പ്രശസ്ത മാധ്യമങ്ങളും പരസ്യമായി നിരാകരിച്ചു. സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് പോലും സ്പിരിറ്റ് കമ്മ്യൂണിക്കേഷനില്‍ നിന്ന് വഴിമാറി. അതേ കളിയാണ് വീണ്ടും പുതിയ അന്ധവിശ്വാസങ്ങളുമായി കൗമാരക്കാരിലേക്ക് തിരിച്ചെത്തുന്നത്.
കൗമാരക്കാരിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും ഏറെ സ്വാധീനം ചെലുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികള്‍ കൂട്ടമായി ഇരുന്ന് ഇത്തരം കളിയില്‍ ഏര്‍പ്പെടുന്നു. ഇത് കളിക്കുന്നത് വിദ്യാലയങ്ങളിലും കൗമാരക്കൂട്ടങ്ങള്‍ക്കിടയിലും പതിവായി മാറിയിരിക്കുകയാണ്. ഇതിലേക്കു വഴിവെച്ചത് പുതുതായി പുറത്തിറങ്ങിയ സിനിമയാണെന്നാണ് ആരോപണം.

 

സ്‌കൂളില്‍ ഓജോബോര്‍ഡ് കളിച്ചതിനെതുടര്‍ന്ന് തളര്‍ന്നു വീണ 28പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയ വാര്‍ത്ത വന്നത് കൊളംബിയയില്‍ നിന്നാണ്. ഈ കുട്ടികളില്‍ എല്ലാവരിലും ഒരേ രോഗലക്ഷണമാണ് കണ്ടെത്തിയത്. പരിഭ്രമവും ആകാംക്ഷയും കാരണം തളര്‍ന്നു വീഴുകയായിരുന്നു ഇവര്‍.
100 വര്‍ഷത്തിലേറെയായി, ഓയിയ ബോര്‍ഡുകള്‍ (അക്ഷരമാലയിലെ അക്ഷരങ്ങള്‍, 09 അക്കങ്ങള്‍, ‘അതെ’, ‘ഇല്ല’, ‘ഗുഡ്‌ബൈ’ എന്നീ വാക്കുകളാല്‍ പൊതിഞ്ഞ ഒരു മരം ബോര്‍ഡ് ആണിത്. കളിയിലേര്‍പ്പെടുന്നവര്‍ തടി പോയിന്ററില്‍ കൈകള്‍ വച്ച് പ്രതികരണം ഉച്ചരിച്ച് ബോര്‍ഡിന് ചുറ്റും ചലിപ്പിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് രീതി. ചിലര്‍ ഇത് ഒരു നിരുപദ്രവകരമായ ഗെയിമായി കാണുന്നു. മറ്റുള്ളവര്‍ ‘മരിച്ചവരുമായി ആശയവിനിമയം നടത്താനുള്ള ബോര്‍ഡിന്റെ കഴിവായി തെറ്റിദ്ധരിക്കുന്നു. നിഗൂഢമായ ചലനങ്ങള്‍ക്ക് പിന്നില്‍ ആത്മാവല്ലെന്ന് ശാസ്ത്രം സൂചിപ്പിക്കുമ്പോഴും തെറ്റായ വഴിയിലേക്ക് സഞ്ചരിക്കാനുള്ള കൗമാര ചാപല്യങ്ങളെ മുതലെടുക്കാനാണ് സിനിമക്കാര്‍ക്കും താത്പര്യം. കൗമാരം ലഹരിയുടെ പിന്നാലെ പോകുന്നതുപോലെ.

 

അതേ സമയം കൊളംബോയിലെ രണ്ടുകുട്ടികളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. കൊളംബിയയിലെ ഗലേരസ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകാംക്ഷയും പരിഭ്രാന്തിയും കൂടിയതിനെ തുടര്‍ന്ന് കുട്ടികളിലെ രക്തസമ്മര്‍ദം ക്രമാതീതമായി ഉയര്‍ന്നതോടെ തളര്‍ന്നു വീഴുകയായിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.