2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫലസ്‌തീൻ പ്രശ്‌നം ചർച്ച ചെയ്യാൻ ഒഐസി അടിയന്തിര യോഗം ഞായാറാഴ്ച

സഊദിയാണ് അടിയന്തിര യോഗം വിളിക്കാൻ ആവശ്യപ്പെട്ടത്

ജോ ബൈഡൻ സഊദിയുമായി ചർച്ച നടത്തി

ഇസ്‌റാഈലുമായി ചർച്ചകൾക്ക് ഈജിപ്‌ത്‌ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ടെൽ അവീവിൽ

അബ്‌ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദി അറേബ്യയുടെ അഭ്യർഥന മാനിച്ച് ജറൂസലേമിലെയും ഗാസയിലെയും സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) ഞായറാഴ്ച അടിയന്തര യോഗം ചേരും. ഒ.ഐ.സി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഫലസ്തീൻ പ്രദേശങ്ങളിൽ തുടരുന്ന ഇസ്‌റാഈൽ ആക്രമണങ്ങളെ കുറിച്ച് ചർച്ച ചെയ്യും.

അക്രമങ്ങൾ നിയന്ത്രണാതീതമായി ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആശങ്കകൾ വർദ്ധിക്കുമ്പോൾ ഹാഡി അമറിനെ ദൂതനായി പ്രദേശത്തെ അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. സഊദി അറേബ്യയുമായും ഈജിപ്തുമായും ബന്ധപ്പെട്ട് യു ആസ് പ്രസിഡന്റ് ജോ ബൈഡൻ ബന്ധപ്പെട്ട് ചർച്ച ചെയ്യുകയും ചെയ്‌തു. നിലവിലെ സംഘർഷം ലഘൂകരിക്കാൻ ഈജിപ്ത്, ടുണീഷ്യ, ഉൾപ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ഹ്രസ്വകാല പങ്ക് വഹിക്കാനാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയും പറഞ്ഞു.

അതേസമയം, വെടിനിർത്തൽ ചർച്ചയ്ക്കുള്ള ഭാഗമായി ഇസ്‌റാഈൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ ഈജിപ്ഷ്യൻ പ്രതിനിധി സംഘം ടെൽ അവീവിലുണ്ടെന്ന് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പേര് വെളിപ്പെടുത്താത്ത ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിനിധി സംഘം ആദ്യം ഗാസ മുനമ്പിൽ ഹമാസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കര എം,മാർഗ്ഗം ഇസ്റാഈലിലേക്ക് കടന്നതായാണ് വെളിപ്പെടുത്തൽ. നേരത്തെയും പല തവണ ഈജിപ്ത് മധ്യസ്ഥത വഹിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഗാസ അതിർത്തിയിൽ ഇസ്‌റാഈൽ സൈന്യം കൂട്ടത്തോടെ സഞ്ചരിക്കുകയായിരുന്നു. അതേസമയം, ഹമാസ് റോക്കറ്റുകളുപയോഗിച്ച് പ്രതിരോധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.