2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇസ്‌റാഈലി അധിനിവേശ ഭീഷണി ചർച്ച ചെയ്യാൻ ഒഐസി അംഗ രാജ്യങ്ങൾ ബുധനാഴ്ച്ച യോഗം ചേരും

     റിയാദ്: ഫലസ്‌തീൻ ജനവിഭാഗത്തിന്റെ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കുമെന് ഇസ്‌റാഈൽ അധിനിവേശ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) യോഗം ചേരും. ഒഐസി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സഊദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച്ച ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വിർച്വൽ അസാധാരണ യോഗത്തിൽ പങ്കെടുക്കുക. 1967 ലെ ഇസ്‌റാഈൽ അധിനിവേശത്തിൽ പലസ്‌തീൻ ജനവിഭാഗത്തിന്റെ ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തതും പുതിയ ഭീഷണികളും യോഗത്തിൽ ചർച്ചയാകും.

    സഊദി അറേബ്യൻ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഒഐസി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അംഗ രാജ്യങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുമെന്ന് ഒഐസി സെക്രട്ടറി ജനറൽ ഡോ. യൂസഫ് അൽ ഉതൈമീൻ അറിയിച്ചതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.