പി പി ചെറിയാന്‍
ഗാര്‍ലാന്‍ഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷന്‍ ഓഫീസില്‍ അതിക്രമിച്ചു കയറിയ അക്രമി ഓഫീസിനകത്തുണ്ടായിരുന്ന ഇലക്ട്രിക്ക്‌സംഗീത ഉപകരണങ്ങള്‍ കേടുവരുത്തുകയും ഇന്റര്‍നെറ്റ് കേബിളുകള്‍ വെട്ടിമുറിക്കുകയും ചെയ്തതായി അസോസിയേഷന്‍ സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി അറിയിച്ചു. ശനിയാഴ്ച ഓഫീസ് തുറന്നപ്പോഴാണ് ഉപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഭാരവാഹികളുടെ ശ്രദ്ധയില്‍ പെട്ടത്. ഇത്തരം ഒരു സംഭവം അസോസിയേഷന്‍ ചരിത്രത്തിലാദ്യമാണെന്നു അസ്സോസിയേഷന്‍ സ്ഥാപകാംഗം ഐ വര്ഗീസ് പറഞ്ഞു. ഭാരവാഹികള്‍ അറിയിച്ചതനുസരിച്ചു ഗാര്‍ലാന്‍ഡ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫിസിനകത്തു സ്ഥാപിച്ചരുന്ന ക്യാമറകള്‍ പരിശോധിച്ചുവരുന്നു.
Comments are closed for this post.