ഭുവനേശ്വര്‍: കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ വാഹനത്തിനു നേരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു പ്രവര്‍ത്തകരുടെ മുട്ടയേറ്. ഭുവനേശ്വറില്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോഴാണ് പ്രതിഷേധം.
ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്നു കര്‍ഷകര്‍ക്കു നേരെ വാഹനം പായിച്ചുകയറ്റിയത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തിലുള്ള വാഹനങ്ങളായിരുന്നു. ഇതേത്തുടര്‍ന്ന്, മന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Odisha, #NSUI activists today hurled eggs at Union MoS Home Ajay Mishra’s vehicle outside #Bhubaneswar Airport#FarmersProtest #LakhimpurKheri #ajaymisra #ajayteni @aajtak @IndiaToday pic.twitter.com/kW3h8SB45B
— Suffian सूफ़ियान سفیان (@iamsuffian) October 31, 2021
മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച എന്‍.എസ്.യു പ്രവര്‍ത്തകര്‍, വാഹനമെത്തിയപ്പോള്‍ ചീമുട്ടയെറിയുകയായിരുന്നു. കാറിലേക്ക് മുട്ടയേറ് കിട്ടിയെങ്കിലും, പൊലിസ് അകന്പടിയടക്കം നിർത്താതെ പോവുന്നത് ദൃശ്യത്തില്‍ കാണാം.
Comments are closed for this post.