ഭുവനേശ്വര്‍: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബാ കിഷോര്‍ ദാസ് മരിച്ചു. ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോവുന്നതിനിടെ വെടിയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഭുവനേശ്വറിലെ ആശുപത്രിയിലായികരുന്നു അന്ത്യം. നെഞ്ചിലാണ് വെടിയേറ്റിരുന്നത്. ഒഡിഷ പൊലിസ് എഎസ്‌ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത്.
ഇയാള്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണുള്ളത്. ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പൊലിസ് മേധാവി അറിയിച്ചത്. അക്രമി രണ്ട് തവണ വെടിയുതിര്‍ത്തു.
സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ പരിശോധനക്കായി ആകാശമാര്‍ഗം ഭുവനേശ്വറിലേക്ക മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രണം നടത്തിയ എഎസ്‌ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
Comments are closed for this post.