2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒഡീഷയില്‍ പൊലിസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ക്ക് പരുക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയിലെ മലപാംഗ കാടിനു സമീപം പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ഗ്രാമീണരായ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപിലെ ജവാന്മാരും മാവോയിസ്റ്റുകളും തമ്മില്‍ ഇന്നലെ രാത്രി നടന്ന വെടിവെപ്പിനിടെയാണ് തദ്ദേശവാസികള്‍ മരിച്ചത്. മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് സൈന്യം ഇവിടെയെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുഭാഗത്തുനിന്നും തുടരെ വെടിവെപ്പുണ്ടായി.

ഇതിനിടയിലേക്ക് ഗ്രാമീണരുമായുള്ള ഓട്ടോറിക്ഷ കടന്നുവരികയായിരുന്നു. ഓട്ടോയിലുള്ളവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് കണ്ഡമാല്‍ എസ്.പി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രദേശത്തുനിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News