കോഴിക്കോട്: സൂപ്പര്‍ കപ്പ് കിരീടം ഒഡിഷ എഫ്‌സിക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബംഗളൂരുവിനെ തോല്‍പ്പിച്ചാണ് ഒഡീഷ എഫ്.സി കിരീടത്തില്‍ മുത്തമിട്ടത്. ഒഡീഷ എഫ്.സിക്ക് അവരുടെ ചരിത്രത്തിലെ തന്നെ ആദ്യ കിരീട നേട്ടമാണിത്. 23,38 മിനുട്ടുകളില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഡീഗോ മൗറീഷ്യയാണ് ഒഡിഷക്കായി ഗോള്‍ നേടിയത്. ബംഗളൂരുവിനായി 84ാം മിനുട്ടില്‍ നായകന്‍ സുനില്‍ ഛേത്രി ലക്ഷ്യം കണ്ടു.
ഡ്യൂറന്‍ഡ് കപ്പ് ജേതാക്കളായ ബംഗളൂരുവിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഒഡീഷ കാഴ്ചവച്ചത്. ഡീഗോയും നന്ദകുമാറും തുടര്‍ച്ചയായി ബംഗളൂരു ഗോള്‍ മുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നു. 23ാം മിനുട്ടിലാണ് ആദ്യഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ഡീഗോയെ ഫൗള്‍ ചെയ്തതിന് ബംഗളുരുവിന്റെ സുരേഷിന് മഞ്ഞക്കാര്‍ഡ്. ഫ്രീകിക്കെടുത്ത ഡീഗോ പന്ത് വലക്കുളളിലേക്കാക്കി.
🏆 time @OdishaFC #BFCOFC ⚔️ #IndianFootball ⚽ pic.twitter.com/pVi5JwEcOh
— Indian Football Team (@IndianFootball) April 25, 2023
37ാം മിനുട്ടില്‍ ഡീഗോ സ്‌കോര്‍ 2-0 ആയി ഉയര്‍ത്തി. ത്രോയില്‍ നിന്നു കിട്ടിയ പന്ത് റോഡ്രിഗസ് ജെറിക്ക് തലവെക്കാന്‍ പാകത്തില്‍ അളന്നു മുറിച്ചു നല്‍കി.
ജെറിയുടെ ഹെഡര്‍ ഡീഗോ പോസ്റ്റിലേക്ക് തിരിച്ചു വിട്ടപ്പോള്‍ ഗോളി ഗുര്‍ പ്രീത് കാഴ്ചക്കാരനായി. രണ്ടാം പകുതിയിലും ഒഡീഷക്കായിരുന്നു ആധിപത്യം. 83ാം മിനുട്ടില്‍ സുനില്‍ ഛേത്രി ബംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടി. പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റുകയായിരുന്നു.
Feast on these 📸 @OdishaFC fans! #BFCOFC ⚔️ #IndianFootball ⚽ pic.twitter.com/yvbHPojEov
— Indian Football Team (@IndianFootball) April 25, 2023
Comments are closed for this post.