വിദേശ പഠനം; മിനി എക്സ്പോയുമായി ഒഡെപെക്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്റര്‍നാഷനല്‍ എജ്യൂക്കേഷന്‍ മിനി എക്സ്പോ സംഘടിപ്പിക്കും. ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂര്‍ കാസിനോ ഹോട്ടലിലും ആറിന് എറണാകുളം റെനാ ഇവന്റ് ഹബിലുമായി നടക്കുന്ന എക്സ്പോയിലൂടെ വിവിധ രാജ്യങ്ങളിലെ ഉപരിപഠന തൊഴില്‍ സാധ്യതകളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും മനസിലാക്കാനാകും. യു.എസ്.എ, ഓസ്ട്രേലിയ, യു.കെ., കാനഡ എന്നീ നാല് വിദേശരാജ്യങ്ങളില്‍നിന്നുള്ള 10 ല്‍പ്പരം യൂനിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി സംവദിക്കാന്‍ അവസരം ലഭിക്കും.
മികച്ച കോളജുകള്‍/യൂനിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ അനുയോജ്യ കോഴ്സ് തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, അഡ്മിഷനു മുന്നോടിയായുള്ള പരിശീലനം, വിസ പ്രോസസിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങള്‍, വിദേശത്തേക്കു പോകുന്നതിനു മുന്‍പുളള മാര്‍ഗനിര്‍ദേശങ്ങള്‍, വിദേശഭാഷാ പരിശീലനം തുടങ്ങിവ സേവനങ്ങള്‍ ലഭിക്കും. അഡ്മിഷന് അര്‍ഹരായവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന എക്സ്പോയിലേക്ക്www.odepc.net/edu-expo-2023ലിങ്കില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712329440/41/6282631503.
Comments are closed for this post.