2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചൈനീസ് ബലൂണിന് പിന്നാലെ അമേരിക്കന്‍ ആകാശത്ത് അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി

വാഷിങ്ടണ്‍: അലാസ്‌കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യു.എസ് യുദ്ധവിമാനം വെടിവച്ച് വീഴ്ത്തി. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. 40000 അടി ഉയരത്തില്‍ വ്യോമമേഖലയിലായിരുന്നു പേടകം. അജ്ഞാത പേടകത്തിന്റെ ഉദ്ദേശ്യമോ ഉറവിടമോ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് വെടിവയ്പ്പ് വിജയമായിരുന്നു എന്നാണ് ബൈഡന്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട ചൈനീസ് ചാര ബലൂണിനേക്കാള്‍ ചെറുതാണ് പേടകം. ഒരു ചെറിയ കാറിന്റെ വലിപ്പം ഉണ്ടാകുമെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു. എഫ് 22 യുദ്ധ വിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകര്‍ത്തത്. ഇതേ യുദ്ധവിമാനമാണ് ചാരബലൂണിനേയും വീഴ്ത്താന്‍ ഉപയോഗിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.