2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ : ഖത്തറിലെ ഉംസൈദില്‍ വെള്ളിയാഴ്ച(ഇന്ന്) രാവിലെയുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.കണ്ണൂര്‍ മട്ടന്നൂര്‍ ചാവശ്ശേരി കാശിമുക്കില്‍ അബ്‌നാസ് അബ്ദുല്ല(33)യാണ് മരിച്ചത്.അവിവാഹിതനാണ്.അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നേരത്തെ ഹമദ് വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായും ലാര്‍സണ്‍ ടര്‍ബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്.നിലവില്‍ മറ്റൊരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.മൃതദേഹം വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.