
മലപ്പുറം: പ്രമുഖ പ്രഭാഷകനും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂരിന്റെ മാതാവ് ഒ.പി. കുഞ്ഞി ബീവി (78 ) നിര്യാതയായി. പ്രമുഖ പണ്ഡിതനും പൂക്കോട്ടൂര്‍ പാപ്പാട്ടുങ്ങല്‍ ഖാസിയുമായിരുന്ന മര്‍ഹും ഒറ്റകത്ത് പയ്യനഴി മുഹമ്മദ് മുസ്ലിയാരുടെ മകളാണ്. പൂക്കോട്ടൂര്‍ അറവങ്കരയിലാണ് വസതി. ജനാസ നിസ്കാരം ഇന്നു വൈകീട്ട് 5 മണിക്ക് അറവങ്കര പാപ്പാട്ടുങ്ങല്‍ ജുമാ മസ്ജിദില്‍.