
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി റിയാദിൽ മരിച്ചു. മിയണ്ണൂർ സി.എസ് ഭവനിൽ ചന്ദ്രൻ (58) ആണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പതിനാറു വർഷമായി സഊദിയിലുള്ള ചന്ദ്രൻ റിയാദിലെ കുർത്തുബയിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: ദാമോദരൻ, മാതാവ്: ലക്ഷ്മി കുട്ടി, ഭാര്യ: ശോഭന, മക്കൾ: ശരത്, ശരണ്യ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മകൻ ശരത്തിനൊപ്പം കെ.എം.സി.സി റിയാദ് വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ, കൊല്ലം ജില്ല സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം, വൈസ് ചെയർമാൻ മഹ്ബൂബ്, നാട്ടിൽ നിന്നുള്ള സഹായത്തിനുനായി അഡ്വ. നസീർ കാര്യറ, സുൽഫീഖർ സലാം എന്നിവർ രംഗത്തുണ്ട്.