2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

90 ആം വയസിൽ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിനി മക്കയിൽ മരണപ്പെട്ടു

മക്ക: 90 ആം വയസിൽ ഉംറക്കെതിയ കോഴിക്കോട് സ്വദേശിനി മക്കയിൽ മരണപ്പെട്ടു. കോഴിക്കോട് സൗത്ത് കൊടുവള്ളി സ്വദേശിനി കാക്കുംപുറം മറിയം (90) ആണ് മക്കയിൽ മരണപ്പെട്ടത്. മക്കളായ ഹാരിസ്, അശ്റഫ്, ആയിശ, ഖദീജ, ആമിന എന്നിവർക്കൊപ്പം ഒരാഴ്ച മുമ്പാണ് ഇവർ മക്കയിൽ എത്തിയത്.

താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ട ഇവരെ കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും മയ്യിത്ത് മക്കൾ അഞ്ചു പേരും കൂടിയാണ് ഏറ്റ് വാങ്ങിയത്.

തുടർന്ന് തൗഹീദ് പള്ളിയിൽ വെച്ച് മൂന്ന് പെൺമക്കൾക്ക് മയ്യിത്ത് കുളിപ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ജുമുഅക്ക് ശേഷം പതിനായിരങ്ങൾ പങ്കെടുത്ത മയ്യിത്ത് നമസ്ക്കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി. സഹായകമായി മക്ക കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂർ എല്ലാ കാര്യങ്ങൾക്കും രംഗത്തുണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.