കൂര്‍ക്കഞ്ചേരി: കൂര്‍ക്കഞ്ചേരി മഹല്ല് പ്രസിഡന്റും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനും കൂര്‍ക്കഞ്ചേരി എ ബി എ പ്ലാസ ഉടമയുമായ ആറ്റുപറമ്പത്ത് സൈനുദ്ദീന്‍ ഹാജി (78) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30 ന് കാളത്തോട് ഖബര്‍സ്ഥാനില്‍.
തൃശൂര്‍ കാജാസ്റ്റോഴ്‌സ് ജീവനക്കാരനായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ ഖത്തര്‍ ട്രാക്‌സ് കമ്പനിയില്‍ സേവനമനുഷ്ഠിച്ചു. മജ്‌ലിസ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗമാണ്. കൂര്‍ക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസ്.എസ്. പൂര്‍വവിദ്യാര്‍ത്ഥി സംഘം വൈസ് പ്രസിഡന്റാണ്. നിരവധി സാമൂഹിക, ജീവ കാരുണ്യ സംഘടന ഭാരവാഹിയുമാണ്.
ഭാര്യ: സുബൈദ. മക്കള്‍: സാജിദ (ഖത്തര്‍), ഷഹറാബാനു, സമീര്‍(ഖത്തര്‍ ഗ്യാസ്), സല്‍ജ (അബൂദബി). മരുമക്കള്‍: അബ്ദുല്‍ റഊഫ്(ഖത്തര്‍), അബ്ദുല്‍ സലാം (വെല്‍ക്കം സെന്റര്‍), അബ്ദുല്‍ റഹ്മാന്‍ (ബാബു അബൂദബി), രചന(ഖത്തര്‍),
സഹോദരങ്ങള്‍: അശ്‌റഫ്(ഖത്തര്‍), ബഷീര്‍ (മേംസാബ്), പരേതനായ ഹനീഫ, അന്‍വര്‍ അബ്ദുല്ല (മസ്‌ക്കറ്റ് ), സൗദ.
Comments are closed for this post.