2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് കൊതേരി അബ്ദുല്ല ഫൈസി ഇര്‍ഫാനി നിര്യാതനായി

മട്ടന്നൂര്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് കൊതേരി അബ്ദുല്ല ഫൈസി ഇര്‍ഫാനി (51). പരേതനായ കൊതേരി മമ്മൂട്ടി മുസ്‌ലിയാരു ടെ മകനാണ്. സമസ്ത കണ്ണൂര്‍ ജില്ല മുശാവറ അംഗം, ഇര്‍ഫാനിയ ദഅവ സംഗം കേന്ദ്ര സെക്രട്ടറി, എസ്.വൈ.എസ് ജില്ല എക്‌സിക്യൂട്ടീവ് അംഗം, മുസ് ലിം ലീഗ് കീഴല്ലുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചു വരുന്നു.

ചപ്പാരപ്പടവ് , കളറോട് , ചാവശ്ശേരി ഏഴോം , പുറവൂര്‍ തുടങ്ങി ജില്ലയിലെ പല മഹല്ലുകളിലും സേവനം ചെയ്തിട്ടുണ്ട്.

സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന ഇബ്‌നു കുതുബി സി.എച്ച് അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാരുടെ മകള്‍
റൈഹാനയാണ് ഭാര്യ. മക്കള്‍ : ഹന്നത്, സ്വാലിഹ് ഇര്‍ഫാനി , മുജീബ് റഹ്മാന്‍ ഇര്‍ഫാനി, മിദ്‌ലാജ് , ഇര്‍ഫാന, മുബഷിര്‍ , മുനവ്വര്‍.

മരുമക്കള്‍ : താജുദ്ദീന്‍ യമാനി , ശാഹിദ് ഇര്‍ഫാനി . സഹോദരങ്ങള്‍ : ആയിഷ (മെരുവമ്പായി ), ഖദീജ (വെളിയമ്പ്ര), സകീന (കൊതേരി),അബ്ദുര്‍ റഹ്മാന്‍ ഹാജി ( പാലോട്ടു പളളി), സഫിയ (കാര ),
ജില്ലാ മുശാവറ അംഗം മുഹമ്മദ് ഫൈസി പറമ്പായി, ഇസ്മായില്‍ (നാലാങ്കേരി ) , മറിയം (ശിവപുരം ) , സാറ (കീഴ്പള്ളി )


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.