
ജിദ്ദ: കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി. ബേപ്പൂർ നടുവട്ടം സ്വദേശി സെയ്ത് സുബൈർ (52) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ജിദ്ദ കിങ് അബ്ദുൽ യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.
30 വർഷത്തോളമായി പ്രവാസിയായ സുബൈർ ജിദ്ദ ഗർണാത്ത സ്ട്രീറ്റിൽ അലിഗസിൽ ഒരു കെട്ടിടത്തിന്‍റെ മേൽനോട്ട ചുമതല വഹിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി, കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് തുടങ്ങിയ സംഘടനകളുടെ മുൻ സെക്രട്ടറിയായിരുന്ന, ഇപ്പോൾ നാട്ടിലുള്ള ഹാഷിം കോഴിക്കോടിന്‍റെ സഹോദരനാണ് മരിച്ച സെയ്ത് സുബൈർ.
പിതാവ്: പരേതനായ കോയിസ്സൻ. ഭാര്യ: സാജിത (സിജോൾ). മക്കൾ: ഹിബ ആമിന (മെഡിക്കൽ വിദ്യാർഥി), ഫയ്‌സ് (ഏഴാം ക്ലാസ് വിദ്യാർഥി). മറ്റു സഹോദരങ്ങൾ: ശംസുദ്ദീൻ, ഫൈസൽ, ഫാത്തിമ, റബിഅ, റംലത്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖബറടക്കം ജിദ്ദയിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.