കോഴിക്കോട്: ബീച്ച് റോഡില്‍ ജീപ്പിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഫാത്തിമ ഹില്‍മ(19) ആണ് മരിച്ചത്. അരക്കിണര്‍ തസ്്‌ലീന മന്‍സിലില്‍ കെപി ഫൈസലിന്റെയും അസ്മയുടെയും മകളാണ്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. അപകടം നടന്നയുടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സഹോദരഹങ്ങള്‍; മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്.
Comments are closed for this post.