2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യന്‍ ഭക്ഷണത്തില്‍ 70 ശതമാനം മാത്രം പോഷണം; അപകടകരമായ വിടവെന്ന് വിദഗ്ധര്‍

കൊച്ചി: ദിവസേനയുള്ള ശരാശരി ഇന്ത്യന്‍ ഭക്ഷണത്തില്‍ നിന്ന് ഒരു വ്യക്തിക്ക് ആവശ്യമായതിന്റെ 70 ശതമാനം പോഷകം മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് 85 ശതമാനം ഡോക്ടര്‍മാരുടെയും പോഷകഹാരാ വിദഗ്ധരുടെയും വെളിപ്പെടുത്തല്‍. ദേശീയ പോഷകാഹാര വാരത്തിന്റെ സമാപനത്തോടനുബന്ധിച്ച്, ബെയര്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് ഡിവിഷന്റെ കീഴിലുള്ള മള്‍ട്ടിവിറ്റാമിന്‍ സപ്ലിമെന്റ് ബ്രാന്‍ഡായ സുപ്രാഡൈന്‍ സംഘടിപ്പിച്ച രാജ്യവ്യാപക സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. ഇത് വളരെ കുറഞ്ഞ പോഷകാഹാര നിലയാണെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ശരീരത്തിനാവശ്യമായ 100 ശതമാനം പോഷകം ലഭിക്കുന്നതില്‍ അപകടകരമായ വിടവുള്ളതായി സര്‍വേ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ എല്ലാ മേഖലകളിലും സ്ഥിതി ഇപ്രകാരമാണ്. സസ്യേതര ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്ന സംസ്ഥാനങ്ങളില്‍പോലും, ദൈനംദിന ഭക്ഷണ പോഷകാംശ നിലയില്‍ 30 ശതമാനം പോഷകക്കുറവുണ്ടൈന്ന് 90 ശതമാനം ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും സമ്മതിക്കുന്നതായും സര്‍വേ വെളിപ്പെടുത്തി.

വിറ്റാമിന്‍ ബി12, ഡി3 എന്നിവയുടെ കുറവാണ് ശരാശരി ഭക്ഷണത്തില്‍ രാജ്യത്തുടനീളമുള്ളതെന്നാണ് പഠനം വ്യക്തമാക്കുന്നത്. സിങ്ക്, അയണ്‍, കാത്സ്യം, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി തുടങ്ങിയവയുടെ കുറവാണ് പിന്നീടുള്ളത്. മള്‍ട്ടിവിറ്റാമിന്‍ മള്‍ട്ടി മിനറല്‍ സപ്ലിമെന്റ് ദിവസേന കഴിക്കുന്നത് വഴി ദൈനംദിന ഭക്ഷണത്തിലെ പോഷക കുറവുകള്‍ നികത്താനാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.