2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉയര്‍ന്ന ശമ്പളത്തോടൊപ്പം മികച്ച ആനുകൂല്യങ്ങള്‍; കാനഡയിലേയ്ക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ്,നോര്‍ക്ക വഴി ഇപ്പോള്‍ അപേക്ഷിക്കാം

കാനഡയിലേയ്ക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ്,നോര്‍ക്ക വഴി ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം:കേരള സര്‍ക്കാരും ക്യാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യ സര്‍ക്കാരും ഒപ്പുവച്ച കരാര്‍ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേര്‍ഡ് നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്താന്‍ ഒരുങ്ങി നോര്‍ക്ക റൂട്ട്‌സ്. ബി.എസ് .സി നഴ്‌സിംഗ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേര്‍ഡ് നഴ്‌സ്മാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോറിലേക്ക് മികച്ച നഴ്‌സിംഗ് തൊഴിലവസരം ലഭിക്കും.

2015 ന് ശേഷം നേടിയ ബി.എസ് സി ബിരുദവും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ രണ്ടാഴ്ചയില്‍) അനിവാര്യം. തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബര്‍ മാസം നടക്കും. കാനഡയില്‍ നഴ്‌സ് ആയി ജോലി നേടാന്‍ നാഷണല്‍ നഴ്‌സിംഗ് അസസ്‌മെന്റ് സര്‍വീസില്‍ (എന്‍.എന്‍.എ.എസ് ) രജിസ്റ്റര്‍ ചെയ്യുകയോ NCLEX പരീക്ഷ വിജയിച്ചിരിക്കുകയോ വേണം. അഭിമുഖത്തില്‍ വിജയിക്കുന്നവര്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്ത് ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ പ്രത്യേക പരിഗണന ലഭിക്കും. കൂടാതെ IELTS ജനറല്‍ സ്‌കോര്‍ 5 അഥവാ CELPIP ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ല്‍ ലഭ്യമാണ്.

ശമ്പളം മണിക്കൂറില്‍ 33.64 41.65 കനേഡിയന്‍ ഡോളര്‍ ലഭിക്കും. (അതായത് ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ).താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സി.വി നോര്‍ക്കയുടെ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 1.കാനഡയില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസന്‍സുകള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഉദ്യോഗാര്‍ത്ഥി വഹിക്കണം . ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രസ്തുത തുക റീലൊക്കേഷന്‍ പാക്കേജ് വഴി തിരികെ ലഭിക്കും സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറിലും (18004253939 ഇന്ത്യയില്‍ നിന്നും)വിദേശത്തു നിന്നും മിസ്ഡ് കോളിലും(+91 8802012345) ബന്ധപ്പെടാം. www.norkaroots.orgലും വിവരങ്ങള്‍ ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.