
റിയാദ്: റിയാദിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ദല്ല ഹോസ്പ്പിറ്റലിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട പന്തളം സ്വദേശിനി തലയോലപറമ്പ് അരുൺ നിവാസിലെ രാജിമോൾ (32) ആണ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഒരു മാസം മുമ്പാണ് യുവതി നാട്ടിൽ നിന്ന് പുതിയ വിസയിൽ എത്തിയത്.
ഭർത്താവ് അഖിൽ എം ആർ നാട്ടിൽ ആണ്. രാമചന്ദ്രൻ- വിജയമ്മ ദമ്പതികളുടെ മകളാണ്. സുപ്രഭാതം ഓഫീസ് ജീവനക്കാരൻ രാജീവിന്റെ സഹോദരിയാണ് മരണപ്പെട്ട രാജിമോൾ.
തുടർ നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ശറഫ് പുളിക്കൽ. റിയാസ് സിയാംകണ്ടം രംഗത്തുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.