2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോട്ടയത്ത് നടുറോഡിൽ യുവതിക്ക് നേരേ ന​ഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

കോട്ടയം: കോട്ടയം ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിൽ നടുറോഡിൽ നഗ്നത പ്രദർശനം നടത്തിയ ആൾ യുവതിയുടെ ഇടപെടലിനെ തുടർന്ന് പോലീസിന്റെ പിടിയിലായി. വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഇടവഴിയിൽ നമ്പർ പ്ലേറ്റ് പാതി മറച്ച ബൈക്കിൽ ഇരുന്നാണ് മധ്യവയസ്കനായ ഒരാൾ നഗ്നത പ്രദർശനം നടത്തിയത്. ഈ സമയം ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന യുവതി നഗ്നത പ്രദർശനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും നാട്ടുകാരെ വിളിച്ചുകൂട്ടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നഗ്നത പ്രദർശനം നടത്തിയ ആൾ ബൈക്കുമായി രക്ഷപ്പെട്ടു.പിന്നീട് ബന്ധുക്കൾ മുഖേന യുവതി ചിങ്ങവനം പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്നത പ്രദർശനം നടത്തിയ ആളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു.

Content Highlights:nudity in front of woman in kottayam man arrested

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.