2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; അധ്യാപകന്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കുറുമ്പൊയില്‍ പയറരുകണ്ടി ഷാനവാസിനെയാണ് താമരശേരി പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് വയനാട്ടില്‍ നിന്നും കോഴിക്കോട്ടെക്ക് പോകുന്ന ബസിലാണ് സംഭവം.

നഗ്‌നതാ പ്രദര്‍ശനത്തെത്തുടര്‍ന്ന് ബസില്‍വെച്ച് പെണ്‍കുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയുമായിരുന്നു. ഉടനെ ബസ് താമരശേരി പൊലിസ് സ്റ്റേഷനില്‍ എത്തിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.