
ജനപ്രിയ മെസേജിങ്, സോഷ്യല്‍ മീഡിയാ ആപ്പുകളായ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പണിമുടക്കി. വൈകിട്ട് അഞ്ചു മണി മുതല്‍ ഇതു തുടരുകയാണ്.
വാട്സ്ആപ്പില്‍ വോയിസ്, വീഡിയോ, ഫോട്ടോകള്‍ ഡൗണ്‍ലോഡ് ആവുന്നില്ല. ഫെയ്സ്ബുക്കിലും ഇതു തന്നെയാണ് സ്ഥിതി. വാട്സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റാറ്റസ് കാണുന്നതിനും പ്രശ്നമുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പരാതി ഉയരുന്നുണ്ടെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാട്സ്ആപ്പിലാണ് കൂടുതല്‍ പേര്‍ക്കും പ്രശ്നം അനുഭവപ്പെടുന്നത്. ചിലര്‍ക്ക് ടെക്സ്റ്റ് പോലും ലഭ്യമാവുന്നില്ല.
സെര്‍വര്‍ മാറ്റത്തിനു വേണ്ടിയുള്ള പ്രവൃത്തി നടക്കുന്നതിനാലാണ് ഇവയെല്ലാം ഡൗണ്‍ ആയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഫെയ്സ്ബുക്കില്‍ നിന്ന് ഇത്തരത്തില്‍ ഒരു വിശദീകരണം വന്നിട്ടില്ല.
എന്നാല്‍ ആദ്യം ഇതാര്‍ക്കും പിടികിട്ടാത്തതിനാല്, പലരും ഫോണിന്റേതാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചു. റീ സ്റ്റാര്‍ട്ട് ചെയ്യുന്നതടക്കമുള്ളവ ചെയ്തുനോക്കിയെങ്കിലും ശരിയായില്ല. നെറ്റ്വര്‍ക്കിനെയും പലരും സംശയിച്ചു. ഇതിനു പിന്നാലെയാണ് എല്ലാവര്ക്കും ഇതേ പ്രശ്നം നേരിടുന്നതായി വിവരം പുറത്തുവന്നത്.