2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭൂമിക്കടിയില്‍ നിന്നും മുഴക്കം; ഭൂകമ്പത്തിന് സാധ്യതയെന്നുവരെ പറയുന്നവരുണ്ട്, കാരണം ഇതാണ്

ഭൂമിക്കടിയില്‍ നിന്നും മുഴക്കം; ഭൂകമ്പത്തിന് സാധ്യതയെന്നുവരെ പറയുന്നവരുണ്ട്, കാരണം ഇതാണ്

സംസ്ഥാനത്ത് പലയിടത്തും ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും, മറ്റ് ശബ്ദങ്ങളും പുറത്തുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിലയിടത്ത് നേരിയ ഭൂചലനം പോലെയും അനുഭവപ്പെട്ടതായി പറയുന്നു. സമീപ ദിവസങ്ങളില്‍ കാസര്‍ഗോഡ്, കോട്ടയം, തൃശൂര്‍ അടക്കമുള്ള ചില ജില്ലകളില്‍ നിന്നുമാണ് ഇത്തരം സംഭവങ്ങള്‍ അറിയിച്ചത്.

ഇതിന്റെ കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിന് സാധ്യതയെന്നുവരെ അതില്‍ പറയുന്നു. പലയിടത്തും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നതരത്തിലാണ് നിഗമനങ്ങള്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നതെന്നാണ് വിശദീകരണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കുറിപ്പ്

കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലെ കാസര്‍ഗോഡ്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ വിവിധ സമയങ്ങളിലില്‍ ചെറിയ തോതിലുള്ള വിറയല്‍ അനുഭവപ്പെടുന്നതായും ഭൂമിക്കടിയില്‍ നിന്ന് മുഴക്കത്തിലുള്ള ശബ്!ദം കേള്‍ക്കുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. ഭൗമോന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നു ഉള്ള ശബ്ദവും കേള്‍ക്കുന്നത്. ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദ്ദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ വിരളം ആണ്.

ചെറിയ തോതിലുള്ള ചലനങ്ങള്‍ ആയതിനാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി യുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണ്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.