
ആമസോണ്‍ ഇന്ത്യ-ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായിച്ചേര്ന്ന് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഗ്യാസ് ലഭ്യമാക്കുന്നു. ഗ്യാസ് ബുക്ക് ചെയ്യാനും പണമടക്കാനും ഇനി വളരെ എളുപ്പമാകും. ആമസോണിന്റെ വെബ്സൈറ്റ് വഴിയോ ആപ്പ് ഉപയോഗിച്ചോ ഇനി പാചക വാതക ബുക്കിംങ് നടത്താം.
ആമസോണിന്റെ പേ ടാബില്‍ യുപിഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് ഇവയിലേത് ഉപയോഗിച്ചും പണമടക്കാം.
ഉപഭോക്താക്കളോടുള്ള കടപ്പാടിന്റെ ഭാഗമായി, നൂതനവും അതിരുകളില്ലാത്തതുമായ ഡിജിറ്റല്‍ പേയ്മെന്റ് അനുഭവം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൂടുതല്‍ ആളുകളും പണമുപയോഗിച്ചാണ് പാചക വാതക ബില്ല് അടക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായിട്ടുള്ള ഈ പങ്കാളിത്തം 10 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുമെന്നും പാചക വാതക ബുക്കിങ് എളുപ്പമാക്കുമെന്നും ആമസോണ്‍ സിഇഒ മഹേന്ദ്ര നെരുര്‍ക്കര്‍ പറഞ്ഞു.
എച്ച് പി ഗ്യാസ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇങ്ങനെ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. അലക്സയുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും ഇതിലൂടെ ഗ്യാസ് ബുക്ക് ചെയ്യാം.
നിലവില്‍ ആമസോണ്‍ പേ ഉപഭോക്താക്കള്‍ ഫോണ്‍ നമ്പറും എച്ച്പി ഐഡിയും ആമസോണ്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ബുക്ക് ചെയ്താല്‍ ഫോണിലേക്ക് വിതരണക്കാരുടെ വിവരങ്ങള്‍ അടങ്ങിയ മെസ്സേജ് വരും.
ആമസോണ്‍ പേ വഴി പണമടക്കുന്നവര്‍ക്ക് 50 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ആമസോണ്‍ നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ഇതെരു മുതല്‍ക്കൂട്ടാകുമെന്ന് ആമസോണ്‍ മാര്‍ക്കെറ്റിങ് ഡയറക്ടര്‍ രാകേഷ് മിശ്രി പറഞ്ഞു.