2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇബ്രാഹിം കുഞ്ഞിന് ഇ.ഡിയുടെ നോട്ടിസ്: 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. നോട്ടുനിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഹാജരാകാന്‍ നോട്ടീസ് അയച്ചത്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ചാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
രണ്ട് അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി ഇന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജാമ്യം ലഭിക്കാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെ ഇ.ഡിയുടെ നോട്ടിസും അയച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.