2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കൈക്കൂലിയില്ലാതെ കാര്യം നടന്നില്ല; മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു; ഉന്നതതല അന്വേഷണത്തിനുത്തരവിട്ട് റവന്യൂ മന്ത്രി

  • മരണത്തിനുത്തരവാദി ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണെന്ന് ആത്മഹത്യാക്കുറിപ്പ്

കൊച്ചി: ഭൂമി തരംമാറ്റിക്കിട്ടാന്‍ റവന്യൂവകുപ്പ് ഓഫിസില്‍ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളി ഒടുവില്‍ ആത്മഹത്യചെയ്തു. പറവൂര്‍ സ്വദേശിയായ സജീവനാണ് ആത്മഹത്യ ചെയ്തത്. മരണത്തിനുത്തരവാദി ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണെന്ന് ആത്മഹത്യാക്കുറിപ്പെഴുതിവെച്ചാണ് സജീവന്‍ ആത്മഹത്യ ചെയ്തത്.

അതേ സമയം സംഭവത്തില്‍ റവന്യൂ മന്ത്രി ഉന്നതതല അന്വേഷണത്തിനുത്തരവിട്ടു. ലാന്‍ഡ് റവന്യൂ കമ്മിഷ്ണര്‍ക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലാകലക്ടറും സംഭവത്തില്‍ റിപ്പോര്‍ട്ടുതേടിയിട്ടുണ്ട്.

,ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവനെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ വട്ടംകറക്കിയെന്നാണ് ഉയരുന്ന ആരോപണം.
മാല്യങ്കര കോഴിക്കല്‍ പറമ്പ് സ്വദേശിയായ സജീവന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. കുടുംബത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി പലയിടത്തു നിന്നും കടംവാങ്ങിയിരുന്നു. ഒടുവില്‍ പുരയിടം പണയംവെച്ച് വായപെയടുത്ത് കടം വീട്ടാന്‍ ആധാരവുമായി ബാങ്കിലെത്തി. അപ്പോഴാണ് ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടത്. ഇതുമാറ്റാനായിരുന്നു സജീവന്റെ നെട്ടോട്ടം. പുരയിടം എന്നാക്കിയാലെ ബാങ്കവായ്പ ലഭിക്കൂ. പിന്നെ ഒരു വര്‍ഷമായി ഒട്ടമായിരുന്നു. വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ് , ഒടുവില്‍ ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ഡിഓ ഓഫീസ്.ഇവിടെയെല്ലാം കയറിയിറങ്ങി. ഒടുവിലത് അയാളുടെ ജീവനെടുക്കുന്നതിലാണ് കലാശിച്ചത്.

കാലങ്ങളായി ജോലിക്കു പോകാനാവാതിരുന്ന സജീവന്‍ ഭൂമിതരംമാറ്റിക്കിട്ടിയാല്‍ ലോണെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ആര്‍.ഡി.ഒ ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അപമാനിച്ച് ഇറക്കിവിട്ടെന്നാണ് ആരോപണം. മൂന്നു സെന്റുമാത്രമായിരുന്നു സജീവനുണ്ടായിരുന്നത്. അര ഏക്കറിലധികം ഭൂമിയുണ്ടായിരുന്നുവെങ്കില്‍ വേഗം തരംമാറ്റിത്തരാമായിരുന്നുവെന്നാണെത്രെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.