2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിംഗപൂരോ പാരീസോ അല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ‘ ടെല്‍ അവീവ്’

ലണ്ടന്‍: സിംഗപൂരോ പാരീസോ അല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ‘ ടെല്‍ അവീവാണ്. ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു സര്‍വേ പ്രകാരം, കുതിച്ചുയരുന്ന പണപ്പെരുപ്പം ആഗോളതലത്തില്‍ ജീവിതച്ചെലവ് ഉയര്‍ത്തിയതിനാല്‍ ഇസ്രായേലിലെ ടെല്‍ അവീവ് ലോകത്തെ ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.

173 നഗരങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില യുഎസ് ഡോളറില്‍ താരതമ്യം ചെയ്താണ് വേള്‍ഡ് വൈഡ് ലിവിംഗ് കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്.

ഡോളറിനെതിരെ ദേശീയ കറന്‍സിയായ ഷെക്കലിന്റെ ശക്തിയും ഗതാഗതത്തിനും പലചരക്ക് സാധനങ്ങള്‍ക്കും വില വര്‍ധിച്ചതും ടെല്‍ അവീവ് റാങ്കിംഗില്‍ ഉയരാന്‍ കാരണമായി.

   

പാരീസും സിംഗപ്പൂരുമാണ് രണ്ടാം സ്ഥാനത്ത്, സൂറിച്ച്, ഹോങ്കോംഗ് എന്നിവ തൊട്ടുപിന്നിലുണ്ട്. ന്യൂയോര്‍ക്ക് ആറാം സ്ഥാനത്തും ജനീവ ഏഴാമതുമായി. കഴിഞ്ഞ വര്‍ഷത്തെ സര്‍വേ പ്രകാരം പാരിസ്, സൂറിച്ച്, ഹോങ്കോങ് എന്നീ നഗരങ്ങളായിരുന്നു ഒന്നാം സ്ഥാനത്ത്.

ഈ വര്‍ഷത്തെ ഡാറ്റ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് ശേഖരിച്ചത്. ഈ വര്‍ഷം ചരക്കുകൂലികള്‍ക്കും ചരക്കുകള്‍ക്കും വില വര്‍ധിക്കുകയും, പ്രാദേശിക കറന്‍സികളുടെ ശരാശരി മൂല്യം 3.5 ശതമാനം ഉയര്‍ന്നതായും സര്‍വ്വേയില്‍ കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പ നിരക്കാണിത്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിമൂലമുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ ”ചരക്കുകളുടെ വിതരണത്തെ തടസ്സപ്പെടുത്തി, ക്ഷാമത്തിനും ഉയര്‍ന്ന വിലയിലേക്കും നയിച്ചു” ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള ജീവിതച്ചെലവ് മേധാവി ഉപാസന ദത്ത് പറഞ്ഞു. ”പെട്രോള്‍ വിലയിലെ വര്‍ദ്ധനവും ഈ വര്‍ഷത്തെ സൂചികയില്‍ പ്രകടമാണ്” അവര്‍ പറഞ്ഞു. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപാസന ദത്ത് കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News