2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഡി.കെയുടെ അറസ്റ്റ് എനിക്കൊരു സന്തോഷവും നല്‍കുന്നില്ല, വൈകാതെ പുറത്തുവരട്ടേയെന്ന് പ്രാര്‍ഥിക്കുന്നു’; ബി.എസ് യെദ്യൂരപ്പ

 

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റില്‍ സന്തോഷമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

‘ഞാനൊരു കാര്യം പറയാം, ഡി.കെ ശിവകുമാറിന്റെ അറസ്റ്റ് എനിക്കൊരു സന്തോഷവും നല്‍കുന്നില്ല. അദ്ദേഹം വൈകാതെ പുറത്തുവരട്ടേയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു’- യെദ്യൂരപ്പ മാധ്യമങ്ങളോടു പറഞ്ഞു.

‘ഞാന്‍ ജീവിതത്തില്‍ ഒരാളെയും വെറുക്കുകയോ ഒരാളെ പോലും തകര്‍ക്കണമെന്നോ ആഗ്രഹിച്ചിട്ടില്ല. നിയമം അതിന്റെ വഴിക്ക് പോകും’- യെദ്യൂരപ്പ പറഞ്ഞു.

ശിവകുമാര്‍ പുറത്തിറങ്ങി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്ന ആള്‍ താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News