ഉത്തരകൊറിയ, വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. ട്രംപിനു യുദ്ധം വേണമെങ്കില്‍ ഉത്തര കൊറിയ സര്‍വ്വ സന്നദ്ധമാണെന്നാണ് കിങ് ജോങ് ഉന്‍ പ്രഖ്യാപിച്ചത്. ഇന്നിതാ ഉത്തര കൊറിയയുടെ ആയുധങ്ങളും സൈനിക ബലങ്ങളും ശക്തിയുമറിയിച്ചൊരു പരേഡ് നടന്നിരിക്കുന്നു. ഉത്തര കൊറിയയുടെ സ്ഥാപക നേതാവായ കിം II സങിന്റെ 105-ാം ജന്മദിനത്തോടനുബന്ധിച്ചാണ് സൈനിക പരേഡ് നടത്തിയത്.