2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല’- ഉത്തര കൊറിയയോട് യു.എസ്

വാഷിങ്ടണ്‍: തങ്ങളൊരിക്കലും ഉത്തരകൊറിയയുടെ ശത്രുക്കളല്ലെന്ന് യു.എസ്. ഉത്തരകൊറിയയുമായി ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ പറഞ്ഞു. ഉത്തരകൊറിയയില്‍ ഭരണമാറ്റം വേണമെന്ന് യു.എസ് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുമായി യുദ്ധത്തിനൊരുക്കമാണെന്ന് ട്രംപ് പറഞ്ഞെന്ന യു.എസ് സെനറ്ററു
ടെ വെളിപെടുത്തലിന് പിന്നാലെയാണ് റെക്‌സിന്റെ പ്രതികരണം.

‘ഉത്തരകൊറിയയില്‍ ഭരണമാറ്റം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. കൊറിയയിലെ ഭരണത്തകര്‍ച്ച യു.എസ് ആഗ്രഹിക്കുന്നില്ല.’- റെക്‌സ് പറഞ്ഞു. യു.എസ് കൊറിയയുടെ ശത്രുവോ ഭീഷണിയോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, തീര്‍ത്തും അസ്്വീകര്യമായ രീതിയിലുള്ള ഭീഷണിയാണ് കൊറിയ യു.എസിനു മേല്‍ ചെലുത്തുന്നത്. പ്രതികരിക്കാന്‍ കൊറിയ യു.എസിനെ നിര്‍ബന്ധിതമാക്കുകയാണെന്നും മിസൈല്‍ പരീക്ഷമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

യു.എന്‍ വിലക്കുകളെ അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുകയാണ് ഉത്തരകൊറിയ. കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ അവസാനം പരീക്ഷണം നടത്തിയത്.

ഉത്തരകൊറിയയെ നിലക്കു നിര്‍ത്താന്‍ ചൈന മുന്‍കയ്യെടുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇരു രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം ഉള്ളതിനാല്‍ ചൈനക്കു മാത്രമേ വിഷയത്തില്‍ ഇടപെടാന്‍ കഴിയൂ എന്നാണ് യു.എസ് പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News