
പ്യോങ്യാങ്: കൊറോണാ വൈറസ് മഹാമാരിയുടെ പടര്ച്ചയില് ലോകം പതറി നില്‍ക്കുമ്പോഴും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. രണ്ട് ഷോട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണമാണ് നടന്നത്. കൊറിയന്‍ പെനിന്‍സുലയുടെ കിഴക്കന്‍ തീരം ലക്ഷ്യമിട്ടാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.
ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സുപ്രിം പീപ്പിള്‍സ് അംസബ്ലി വിളിച്ചു ചേര്‍ത്തിരിക്കുകയാണ് കിം ജോങ് ഉന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 അംഗങ്ങളുള്ള റബ്ബര്‍ സ്റ്റാമ്പ് നിയമനിര്‍മാണ സഭയാണിത്.