2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വീണ്ടും ഉത്തരകൊറിയ; പരീക്ഷണ മിസൈല്‍ പറന്നത് ജപ്പാന് മുകളിലൂടെ

സോള്‍( ദക്ഷിണ കൊറിയ): മുന്നറിയിപ്പുകളും ഭീഷണികളും വകവെക്കാതെ വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.  
ഉത്തരകൊറിയന്‍ മിസൈല്‍ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചതായി ദക്ഷിണ കൊറിയും ജപ്പാനും സ്ഥിരീകരിച്ചു. മിസൈല്‍ 2700 കിലോമീറ്റര്‍ സഞ്ചരിച്ചതായി ജപ്പാന്‍ അറിയിച്ചു.

ജപ്പാന് 550 കിലോമീറ്റര്‍ മുകളിലായാണ് മിസൈല്‍ സഞ്ചരിച്ചത്. ഇനിയും പ്രകോപനമുണ്ടായാല്‍ നേരിടാന്‍ സൈന്യം സുസജ്ജമാണെന്നും ജപ്പാന്‍ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജപ്പാന് നേരെയുള്ള സുരക്ഷാ ഭീഷണിയായാണ് മിസൈല്‍ പ്രയോഗത്തെ നോക്കിക്കാണുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഈ പ്രകോപനത്തെ വളരെ ഗൗരവത്തോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. ഉത്തരകൊറിയയില്‍ നിന്ന് 3,500 കിലോമീറ്റര്‍ അകലെയാണ് ഗുവാം. കഴിഞ്ഞ ദിവസം മൂന്ന് ഹൃസ്വദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാന് നേരെയുള്ള പ്രകോപനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.