2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരാള്‍ക്ക് കൊറോണ വൈറസെന്ന് സംശയം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തര കൊറിയ

 

പ്യോങ്യാങ്: ഒരാള്‍ക്ക് കൊവിഡ് രോഗമെന്ന സംശയത്തെ തുടര്‍ന്ന് അതിര്‍ത്തി പട്ടണമായ കാഇസോങ്ങില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ഉത്തര കൊറിയ അംഗീകരിക്കുന്ന ആദ്യത്തെ കൊവിഡ് കേസായിരിക്കും ഇത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ കിം ജോങ് ഉന്‍ അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ചുചേര്‍ക്കുകയും ‘അടിയന്തരാവസ്ഥയുടെ പരമാവതിയും ടോപ്-ക്ലാസ് അലര്‍ട്ടും’ നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

സിറ്റിയെ മുഴുവന്‍ ബ്ലോക്ക് ചെയ്ത് വൈറസിനെ നേരിടണമെന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരവ്.

കൊവിഡ് സംശയിക്കുന്നയാള്‍ മൂന്ന് വര്‍ഷം മുന്‍പ് ഉത്തരകൊറിയ വിടുകയും ദക്ഷിണ കൊറിയയില്‍ താമസിച്ചിരുന്നയാളുമാണ്. ജൂലൈ 19ന് ഇയാള്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അതിര്‍ത്തി മേഖലയാണിത്. ഇവിടെ മുറിച്ചുകടക്കുകയെന്നത് അത്യപൂര്‍വ്വമാണ്. എന്നാല്‍ ഇയാള്‍ ഈയിടെ ദക്ഷിണ കൊറിയയില്‍ നിന്ന് മടങ്ങിയതാണെന്ന് ഉറപ്പിച്ചു പറയുകയാണ് ദക്ഷിണ കൊറിയന്‍ സൈന്യം.

ദക്ഷിണ കൊറിയയില്‍ ബലാത്സംഗക്കേസില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് ഈ 24 കാരന്‍ അതിര്‍ത്തി കടന്ന് ഉത്തര കൊറിയയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകം മൊത്തം കൊവിഡ് പരന്നപ്പോഴും ഉത്തര കൊറിയയില്‍ എന്തു നടക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നിരുന്നില്ല. ഇതാദ്യമായാണ് ഒരാള്‍ കൊവിഡ് സംശയിക്കുന്നുണ്ടെന്ന വിവരമെങ്കിലും ലഭിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.