2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി, ശ്രമം പരാജയം

സോള്‍: യു.എസുമായുള്ള നയതന്ത്ര പ്രശ്‌നം രൂക്ഷമാവുന്നതിനിടെ മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. കിഴക്കന്‍ തീരത്തു നടത്തിയ പരീക്ഷണം പക്ഷെ, പരാജയമായിരുന്നു.

ഉത്തരകൊറിയയിലെ സിന്‍പോ മേഖലയിലായിരുന്നു മിസൈലിന്റെ പരീക്ഷണം. ഇതേ സ്ഥലത്തു നിന്ന് നേരത്തെ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു.

മിസൈല്‍ തൊടുത്തുവിട്ടെങ്കിലും ഉടനെ കത്തിയമര്‍ന്നുവെന്ന് യു.എസ് പസിഫിക് കമ്മാന്‍ഡ് പ്രതികരിച്ചു.

ഉത്തര കൊറിയയുടെ സ്ഥാപക പിതാവിന്റെ 105-ാം ജന്മദിനത്തോടനുബന്ധിച്ച് വന്‍ സൈനിക പരേഡ് നടത്തിയതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.