2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധത്തിനു ട്രംപ് തയ്യാര്‍- യു.എസ് സെനറ്റര്‍

വാഷിങ്ടണ്‍: ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധത്തിന് തയ്യാറായി യു.എസ്. ആണവായുധ പരീക്ഷണങ്ങളില്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നും  ഉത്തരകൊറിയയെ യുദ്ധം ചെയ്ത് തകര്‍ക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞതായി യു.എസ് സെനറ്റര്‍. എന്‍.ബി.സി ചാനലിന്റെ പ്രഭാത പരിപാടിയിലാണ് സെനറ്ററായ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പ്രതികരണം.

ഉത്തരകൊറിയയെ നിലക്കു നിര്‍ത്തുന്നതില്‍ ചൈന പരാജയപ്പെട്ടാല്‍ യു.എസ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കവ്യക്തമാക്കി. യു.എന്നിന്റെ വിലക്കുകളെ മറികടന്നാണ് കൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത്. നയതന്ത്രപരമായ സമീപനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെ എന്തെങ്കിലും നീക്കത്തിന് ഉത്തരകൊറിയയെ അനുവദിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചതായി ലിന്‍ഡ്‌സെ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.