2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നോര്‍ത്ത് അമേരിക്കയിലെ നന്മ പുതിയ ഭരണസമിതി ചുമതലയേറ്റു

 

നോര്‍ത്ത് അമേരിക്കന്‍ നെറ്റവര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസാസിയേഷന്‍സ് (നന്മ) പുതിയ ഭരണസമിതി ചുമതലയേറ്റു. 2020-2022 കാലയളവിലേക്കുള്ള ഡയറക്ടര്‍ ബോര്‍സംഗങ്ങളും ഭാരവാഹികളുമാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. ലോക്ക്ഡൗണ്‍ കാരണത്താല്‍ ടെക്‌സാസില്‍ വെച്ച് നടത്താനിരുന്ന നാഷണല്‍ കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചതിനാല്‍ വീഡിയോ കോണ്‍ഫെറന്‍സിംഗ് മുഖേനയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

കഴിഞ്ഞ ഭരണസമിതിയിലെ ഉപാധ്യക്ഷനായിരുന്ന റഷീദ് കെ. മുഹമ്മദിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് ചെയര്‍മാന്‍ സമദ് പൊന്നേരി സ്വാഗതം പറഞ്ഞു. കൊറോണാ ഭീതിയില്‍ ഈ പരിപാടികള്‍ ആഘോഷമായിട്ടല്ല പകരം സമൂഹ നന്‍മയ്ക്കും സാഹോദര്യത്തിലുമൂന്നിയ സംഘടനയുടെ പ്രവര്‍ത്തന തുടര്‍ച്ച സാധ്യമാക്കാനുള്ളതാണെന്ന് അദ്ദേഹം അറിയിച്ചു.

സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് UA നസീര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിനു സഹകരിച്ചവരെ പ്രശംസിക്കുകയും കേരളത്തിലെ പ്രളയ കാലഘട്ടത്തിലെ ഭുരിദാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. വിരമിക്കുന്ന സക്രട്ടറി മെഹബൂബ് കിഴക്കേപ്പുര പ്രവര്‍ത്തന റിപ്പാര്‍ട്ടും ചുമതല ഒഴിയുന്ന ട്രഷറര്‍ നിയാസ് അഹമ്മദും ജോ: ട്രഷറര്‍ അജീത്ത് കാരേടെത്തും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭരണഘടനാ ചട്ടങ്ങളും ഭേദഗതികളും റഷീദ് കെ മുഹമ്മദ് അവതരിപ്പിച്ചു. തുടര്‍ന്ന് ഓപ്പറേഷനല്‍ സ്‌ട്രെക്ച്ചറിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് എന്‍ടിസി അംഗം ഷഹീന്‍ അബ്ദുള്‍ ജബ്ബാര്‍ അവതരിപ്പിച്ചു. എന്‍ടിസി അംഗങള്‍ ഡോ. മൊയ്ദീന്‍ മൂപന്‍, നിറാര്‍ ബഷീര്‍, സജീബ് കോയ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് പുതിയ പ്രസിഡണ്ടുമാരായ ഉമര്‍ സിനാഫ് (അമേരിക്ക) മുസ്തഫ ടി.പി (കാനഡ) കൂടാതെ ബോര്‍ഡ് ഓഫ് ഡയറക്ടേസ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനുള്ള പരിപാടികള്‍ക്കായിരിക്കും കാനഡയിലേയും അമേരികയിലേയും സംഘടനയുടെ മുന്‍ഗണനയെന്നും സാമൂഹ്യനന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പു വരുത്തുമെന്നും ഇരു പ്രസിഡണ്ടുമാരും അറിയിച്ചു. കോവിഡ്19 രോഗബാധിക്കര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി മുഹമ്മദ് കമാലിന്റെ നേതൃത്ത്വത്തിലുള്ള പ്രാര്‍ത്ഥനാനന്തരം ചടങ്ങുകള്‍ അവസാനിച്ചു.

യു. എസ്. പ്രസിഡണ്ട് ഒമര്‍ സീനാഫ് ഭാരവാഹികളെ പരിചയപ്പെടുത്തി:
1 ഫൈസല്‍ പൊന്നമ്പത്തു (ചാരിറ്റി ലീഡ്)
2 ശഫീക് അബൂബക്കര്‍ (സിവിക് ലീഡ്)
3 മുഹമ്മദ് മുനീര്‍ (എഡ്യുകേഷന്‍ ലീഡ്)
4 അബ്ദുല്‍ റഷീദ് (ഫെയ്ത്ത് & ഫാമിലി ലീഡ്)
കാനഡ പ്രസിഡണ്ട് മുസ്തഫ കെ. പി. താഴെ പറയുന്ന ഭാരവാഹികളെ പരിചയപ്പെടുത്തി.
1 അന്‍സാരി മുഹമ്മദ് (ചാരിറ്റി ലീഡ്)
2 ആന്‍സാര്‍ എം. കെ. (സിവിക് ലീഡ്)
3 ഷാജില്‍ കുഞ്ഞുമോന്‍ (ഫെയിത്ത് & ഫാമിലി ലീഡ്)
4 അര്‍ഷദ് സലാം (ഇന്റര്‍ ഫെയ്ത്ത് ലീഡ്)
5 ശിഹാബ് കെ. വി. (ഇന്‍ഫ്രാസ്റ്റെക്ട്രല്‍ സപ്പോര്‍ട്ട് ലീഡ്)
6 ലുബ്‌നാ ഇര്‍ഫാസ് (ട്രാവവല്‍ ക്ലബ് ലീഡ്)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.