
ദമാം: കിഴക്കൻ സഊദിയിലെ തുഖ്ബയിൽ ദുരിതത്തിലായ കമ്പനി തൊഴിലാളികൾക്ക് നോർക്ക ഹെൽപ്പ് ഡെസ്ക് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ രണ്ടു മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ കമ്പനിയുടെ ക്യാമ്പിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികൾക്കാണ് കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ്ഡെസ്ക്ക് സഹായകമായി പ്രവർത്തിച്ചത്. ഇവരിൽ കൂടുതലും ഇന്ത്യക്കാരായിരുന്നു തൊഴിലാളികൾ. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഉള്ളവരും ഉണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ലോക്ഡോൺ വന്നതോടെ സാമ്പത്തികപ്രതിസന്ധിയിലായ കമ്പനി ലോക്ക്ഡൌൺ അവസാനിച്ചിട്ടും തൊഴിലാളികൾക്ക് ജോലിയോ ശമ്പളമോ ഭക്ഷണത്തിനുള്ള അലവൻസോ നൽകിയില്ല. തൊഴിലാളികൾക്ക് എക്സിറ്റും ടിക്കറ്റും ശമ്പളകുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും നൽകി നാട്ടിലേയ്ക്ക് അയക്കണമെന്ന് കമ്പനി വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ അതും നടന്നിട്ടില്ല.
ഏറെ ദുരിതത്തിലായ തൊഴിലാലയ്ക്കൽ രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് നോർക്ക ഹെൽപ്പ്ഡെസ്ക്കിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് നോർക്ക ഹെൽപ്പ്ഡെസ്ക്ക് വോളന്റീർമാർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ക്യാമ്പിൽ എത്തി തൊഴിലാളികൾക്ക് വിതരണം ചെയ്തു. നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭാരവാഹികളായ പവനൻ മൂലയ്ക്കൽ, സുനിൽ മുഹമ്മദ്, ഷഫീക്ക്, വിമൽ, രത്നാകരൻ എന്നിവർ നേതൃത്വം നൽകി.
Comments are closed for this post.