ദമാം: സഊദി അറേബ്യയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ചാർട്ടേഡ് വിമാനം ദമാമിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിച്ചു. നോർക്ക – ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനമാണ് ദമാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേയ്ക്ക് യാത്ര തിരിച്ചത്. രണ്ട് കൈകുഞ്ഞുങ്ങളും മൂന്നു കുട്ടികളും 169 മുതിർന്നവരുമടക്കം 176 യാത്രക്കാരാണ് യാത്രയിലുണ്ടായിരുന്നത്. തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന മൂന്നു വീൽചെയർ യാത്രക്കാരുമുണ്ടായിരുന്നു. ഇവരിൽ ഒരാൾക്ക് നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്ന് ഹോസ്പിറ്റൽ വരെ നോർക്കയുടെ ഫ്രീ ആംബുലൻസ് സർവ്വീസും ഏർപ്പെടുത്തിയിട്ടുണ്ട്. ലോകകേരളസഭ അംഗങ്ങളും, വോളന്റീർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു..
കൊവിഡ് രോഗബാധ തുടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നോർക്ക – ലോക കേരളസഭയുടെ നേതൃത്വത്തിൽ ഇതിനകം 11 ചാർട്ടേർഡ് വിമാനങ്ങളാണ് ദമാമിൽ നിന്നും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തിയത്. വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ അപര്യാപ്തതയും, ചാർട്ടേർഡ് ഫ്‌ളൈറ്റ് ഉയർന്ന ടിക്കറ്റ് നിരക്കുകളും കാരണം വലഞ്ഞിരുന്ന കിഴക്കൻ പ്രവിശ്യയിലെ പാവപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നടത്തുന്ന സർവ്വീസുകൾ ഏറെ ആശ്വാസകരമാണ്. ലോകകേരളസഭയുടെ അടുത്ത ചാർട്ടേർഡ് വിമാനം 23 ന് ദമാമിൽ നിന്നും കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തുമെന്ന് കൺവീനർ ആൽബി
Comments are closed for this post.