
ദമാം: കൊറോണക്കാലത്തെ സഊദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാമത് വിമാനം ദമാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു. പി പി ഇ കിറ്റുകൾ ഉൾപ്പെടെ, 1165 റിയാൽ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. രണ്ടു കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരാണ് നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ വിമാനത്തിൽ നാട്ടിലേയ്ക്ക് പോയത്. സഊദിയിലെ പ്രവാസികളുടെ മടക്കയാത്രക്കായി കേന്ദ്രസർക്കാരിന്റെ “വന്ദേ ഭാരത് മിഷൻ” പദ്ധതിപ്രകാരമുള്ള വിമാനങ്ങൾ കുറവായതിനാലാണ്, ഏറ്റവും കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാനങ്ങൾ സംഘടിപ്പിയ്ക്കാൻ നോർക്ക തീരുമാനിച്ചത്.
കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സർവ്വീസുകൾ നടത്തിയത്. തുടർന്നും, വരും ആഴ്ചകളിലും കേരളത്തിലേയ്ക്ക് ചാർട്ടേർഡ് വിമാനസർവ്വീസുകൾ നടത്തുമെന്ന് നോർക്ക ഹെൽപ്പ്ഡെസ്ക്ക് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.
Comments are closed for this post.