കോഴിക്കോട്: ഹരിതയെ മരവിപ്പിച്ച മുസ്!ലിം ലീഗ് നടപടിയില്‍ പ്രതികരണവുമായി വനിതാ ലീഗ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരായ ഹരിതയുടെ പരാതി വനിതാ ലീഗിന് ലഭിച്ചില്ലെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു.
‘ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോള്‍ ഉടന്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി? ആര് ലൈംഗിക അധിക്ഷേപം നടത്തിയാലും നടപടിയെടുക്കണം,’ നൂര്‍ബിന പറഞ്ഞു.
‘മാധ്യമങ്ങളിലൂടെയാണ് ഹരിതയുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞത്. ഹരിതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനിതാ ലീഗുമായി ചര്‍ച്ച നടത്തിയിട്ടില്ല.
കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുതിര്‍ന്ന വനിതകളോടെങ്കിലും പങ്കുവയ്‌ക്കേണ്ടതായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഒരുമാറ്റവും എവിടെയും നടത്താന്‍ സാധിക്കില്ല. ഓരോ പാര്‍ട്ടിക്കും അതിന്റേതായ നടപടിക്രമങ്ങളുണ്ട്,’ നൂര്‍ബിന പറഞ്ഞു.
പൊതുജനമധ്യത്തില്‍ ലീഗിന്റെ സംഭാവനകള്‍ പുതുതലമുറയ്ക്ക് അറിയില്ല.വ്യക്തികളല്ല സംഘടനയാണ് പ്രധാനം. ലീഗിനെ അക്രമിക്കാന്‍ നില്‍ക്കുന്നവര്‍ ഒരുപാടുണ്ട്. സംഘടന എടുത്ത തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ആ ഫോറത്തിലാണ് സംസാരിക്കേണ്ടത്. ക്യാംപസ് കഴിഞ്ഞാല്‍ വനിത ലീഗിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊന്നും ഇങ്ങനെയൊരു വനിത വിഭാഗം ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.